ഇരിട്ടി: 1956 ൽ സ്ഥാപിതമായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ 1956ലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ മുതൽ 2022 മാർച്ച് വരെയുള്ള പൂർവ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് "ഒപ്പരം ഒരു വട്ടം കൂടി " എന്ന പേരിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി - അധ്യാപക മഹാ സംഗമത്തിൽ ഈ കാലയളവിലെ ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികളും നൂറുകണക്കിന് അധ്യാപകരും പങ്കാളികളായി.
മഹാ സംഗമം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി. പൂർവ വിദ്യാർത്ഥികളായ പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ഷീബ എന്നിവർ പൂർവ അധ്യാപകരെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ വിവിധ പ്രതിഭകളെ ആദരിച്ചു. പ്രഥമ ബാച്ചിലെ പൂർവ വിദ്യാർത്ഥികളെ വിവിധ ബാച്ച് പ്രതിനിധികളും ആദരിച്ചു. നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, വി.പി. അബ്ദുൾ റഷീദ്, പി.രഘു, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പ്രധാനാധ്യാപകൻ, എം.ബാബു, സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി.സുജേഷ് ബാബു, പി.വി.ശശീന്ദ്രൻ ,സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, വി.പി. സതീശൻ, പി.വി. അബ്ദുൾ റഹ്മാൻ, എം.കെ.മുകുന്ദൻഎന്നിവർ സംസാരിച്ചു.
إرسال تعليق