Join News @ Iritty Whats App Group

റിയാദില്‍ ഇരിക്കൂര്‍ സ്വദേശിയായ ബാലന്‍ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍ വീണ് മരിച്ചു

കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്.


റിയാദില്‍ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. സന്ദര്‍ശക വിസയില്‍ സ്‌കൂള്‍ അവധിക്കാലം ചെലവഴിക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് സകരിയ്യയുടെ കുടുംബം റിയാദിലെത്തിയത്.

കുടുംബം താമസിക്കുന്ന കെട്ടിടത്തിന് സമീപമുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് നിഗമനം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മൃതദേഹം പുറത്തെടുത്തത്. സ്‌കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദില്‍ സംസ്‌കരിക്കും.

Post a Comment

أحدث أقدم
Join Our Whats App Group