പത്തനംതിട്ട: മലയാലപ്പുഴയിൽ നരഹത്യയ്ക്കും ആഭിചാരക്രിയയ്ക്കും ശ്രമം നടന്നതായി ആരോപണം. ഏഴ് വയസുള്ള കുട്ടിയെ വെട്ടി മുറിച്ച് ഇലയിൽവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തി. പൂജകള്‍ ചെയ്‌തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി. സ്ഥലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
നേരത്തെ പൊലീസ് പിടിയിലായ ശോഭനയുടെ വീട്ടിലാണ് ആഭിചാരക്രിയ നടന്നത്. ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് വീട്ടിൽ പൂട്ടിയിട്ടത്. തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബമാണിതെന്നാണ് റിപ്പോർട്ട്. അഞ്ച് ദിവസത്തോളം മൂന്നംഗ കുടുംബത്തെ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം. കുഞ്ഞിനെ വെട്ടിമുറിച്ച് ഇലയില്‍ വയ്ക്കുമെന്ന് പറഞ്ഞെന്നും ബന്ദിയാക്കപ്പെട്ട സ്ത്രീ പറയുന്നു.
മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച് കുട്ടികളെ ആഭിചാരക്രിയകള്‍ക്ക് വിധേയയാക്കിയതിന് മന്ത്രവാദിനി ശോഭനയെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലന്തൂർ നരബലിക്കേസ് ഉണ്ടായ സമയത്താണ് ശോഭനയെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്‌തത്. വാസന്തിമഠം നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങി ഇവർ വീണ്ടും പൂജകളും ആഭിചാരക്രിയകളും നടത്തിവരികയാണെന്ന് നാട്ടുകാർ പറയുന്നു.
إرسال تعليق