കൊല്ലം/കൊട്ടാരക്കര: ചികിത്സയ്ക്കിടെ യുവ വനിതാ ഡോക്ടറുടെ ജീവനെടുത്ത് ലഹരിക്കടിമയായ സ്‌കൂള്‍ അധ്യാപകന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആള്‍ക്കാര്‍ ആശുപത്രി വാര്‍ഡില്‍ ഓടിയത് നെട്ടോട്ടം. കണ്ണില്‍കണ്ടവരെയെല്ലാം ഒരു കത്രികയുമായി നടന്ന് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചതോടെ ആള്‍ക്കാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിച്ചു. വാര്‍ഡില്‍ അകപ്പെട്ടുപോയ ഡോ. വന്ദനയെ പ്രതി ക്രൂരമായി കൊലപ്പെടുത്തി.
നിലത്തുവീണ ഡോക്ടറുടെ തലയ്ക്കു പിന്നിലും കുത്തിയതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. വാര്‍ഡിലുണ്ടായിരുന്ന അമ്മയും കുഞ്ഞും കട്ടിലിനടിയില്‍ ഒളിച്ചിരുന്നാണു രക്ഷപ്പെട്ടത്. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് എത്തി മറ്റ് ജീവനക്കാരെ മറ്റൊരു മുറിയില്‍ കയറ്റി കതകടച്ചു. ഡോക്ടറെ അന്വേഷിച്ച് ചെന്നപ്പോള്‍ പ്രതി വീണ്ടും തുരുതുരാ കുത്തുന്നതാണു കണ്ടത്. ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജേഷിന്റെ ഇടതുെകെയില്‍ കുത്തേറ്റു. വന്ദനയുടെ മുതുകില്‍ ഏറ്റ ആഴത്തിലുള്ള ആറ് കുത്തുകളായിരുന്നു മരണകാരണമായത്.
കൊല്ലം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം, കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് 25 കാരി ഡോ. വന്ദനാ ദാസ്. ഡോക്ടറെ കുത്തിവീഴ്ത്തിയ കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപി(42)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ പ്രതി കുണ്ടറ, നെടുമ്പന യു.പി. സ്‌കൂളില്‍ അധ്യാപകനാണ്.
ചൊവ്വാഴ്ച രാത്രി 11-നു പോലീസ് ഹെല്‍പ്പ് െലെന്‍ നമ്പറില്‍ വിളിച്ച സന്ദീപ്, ജ്യേഷ്ഠന്‍ തന്നെ മര്‍ദിച്ചെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ദേഹമാകെ മുറിവാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന്, പൂയപ്പള്ളി സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, െനെറ്റ് ഓഫീസര്‍ ബേബി മോഹന്‍, സന്ദീപിന്റെ അയല്‍വാസിയും ബന്ധുവുമായ ബിനു എന്നിവര്‍ സ്ഥലത്തെത്തി.
സന്ദീപിനെ പോലീസ് ജീപ്പില്‍ വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന ഡോ. വന്ദനാ ദാസ്, സന്ദീപിനെ പരിശോധിച്ച് കാലിലെ മുറിവില്‍ തുന്നലിട്ട് മരുന്നുവച്ചശേഷം വാര്‍ഡിലേക്കു മാറ്റി. അതിനിടെ, ബന്ധുവായ ബിനുവിനെ കണ്ടതോടെ സന്ദീപ് അക്രമാസക്തനായി. പരുക്ക് തുന്നിക്കെട്ടുന്നതിനിടെ ഡ്രസിങ് റൂമില്‍നിന്നു െകെക്കലാക്കി പാന്റിന്റെ കീശയില്‍ സൂക്ഷിച്ച കത്രികകൊണ്ട് ആശുപത്രിയിലെ എയ്ഡ് പോസറ്റ് എ.എസ്.ഐ. മണിലാലിന്റെ തലയില്‍ കുത്തുകയും തള്ളിയിടുകയും ചെയ്തു.
ഇതു കണ്ടെത്തിയ ഹോം ഗാര്‍ഡ് അലക്‌സ്, ബിനു, ബേബി മോഹന്‍ എന്നിവരെയും കുത്തി. ബഹളമായതോടെ വാര്‍ഡിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയൊളിച്ചു. പ്രതി സന്ദീപിനെ കൊട്ടാരക്കര സ്‌റ്റേഷനില്‍നിന്നു കൂടുതല്‍ പോലീസെത്തിയാണു കീഴടക്കിയത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, ഇയാളെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍.
മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം വന്‍പ്രതിഷേധമുയര്‍ത്തിയതോടെ പ്രതിയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെല്ലിലേക്കു മാറ്റി. ഇന്നലെ െവെകിട്ട് 5.30-ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിക്കു ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
إرسال تعليق