ഇരിട്ടി: എ കെ ഫാമിലി ട്രസ്റ്റും ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റും മംഗലാപുരം യേനപ്പൊയ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 14 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉളിയിൽ ഗവ:യു പി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. വെസ്റ്റേൺ ഇന്ത്യാ കോട്ടൻസ് എം ഡി പി.കെ. ഷമിം അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത പങ്കെടുക്കും.
വിവിധ വിഭാഗങ്ങളിലെ സുപ്പർ സ്പെഷ്യാൽറ്റി ഡോക്ടർമാരുടെ പരിശോധനകൾക്ക് പുറമെ ആധുനിക ടെസ്റ്റ് സംവിധാനം ഉപയോഗിച്ചുള്ള ക്യാൻസർ രോഗനിർണ്ണയ പരിശോധനയും നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9895901930, 9447238858
വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. അഹമ്മദ്, കൺവീനർ കെ.പി. ഹംസ മാസ്റ്റർ, എ.കെ. അബ്ദുൾ റഷീദ്, എം.പി. അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു.
إرسال تعليق