ഇരിട്ടി: കാട്ടുപന്നികൾ കുറുകെ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. പേരാവൂർ മുള്ളേരിക്കലിലെ ഓട്ടോറിക്ഷ ഡ്രൈവർ അനൂപിനാണ് പരിക്കേറ്റത്. ഒരു ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് രാത്രിയിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.
വീടിന്റെ സമീപപ്രദേശത്ത് വെച്ച് കാട്ടുപന്നി കൂട്ടം വാഹനത്തിന് മുന്നിലേക്ക് ചാടുക ആയിരുന്നു. അവ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മരത്തിൽ ചെന്ന് ഇടിച്ചു. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.
إرسال تعليق