Join News @ Iritty Whats App Group

സുഡാനിൽ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാൻ ശ്രമിക്കുന്നതായി എംബസി അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിലവിൽ പോർട്ട്‌ സുഡാനിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ് മെന്‍റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

أحدث أقدم
Join Our Whats App Group