മലപ്പുറം: കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ മൂന്ന് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അഞ്ജൽ ഷംനാസ് എന്നിവരെയാണ് കണ്ടെത്തിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷംനാസാണ് കുടുങ്ങിയ വിവരം താഴെയെത്തി അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മഴ കാരണം ഇവരെ താഴെയെത്തിക്കാനുള്ള ശ്രമം പ്രതികൂലമായി ബാധിച്ചിരുന്നു.
പ്രദേശവാസികളായതു കൊണ്ടു തന്നെ ഇവർക്ക് സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് കുടുങ്ങിയത്. യാസിനും അഞ്ജലിനും പാറയിൽ വീണ് പരിക്കേറ്റു. ഇവരെ നിലവിൽ കരുവാരക്കുണ്ടിലെ ഒരു സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
إرسال تعليق