Join News @ Iritty Whats App Group

ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; 76-കാരന് പൊള്ളലേറ്റു



ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചത്


മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചതി​െ​ന്‍റ നടുക്കം മാറുന്ന്തിനു മുന്‍പ് വീണ്ടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. 76-കാരനായ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചത്. ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ല.

കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ്മാന് എന്ന യുവാവിന് പൊള്ളലേറ്റു. ഫാരിസിന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച റിയല്‍മി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ജീന്‍സ് പാന്റിന്റെ കീശയില്‍ സൂക്ഷിച്ച ഫോണ്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നു. വസ്ത്രങ്ങള്‍ കത്തി. ഇയാളുടെ കാലിന്റെ തുടയിലും, കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റയതിനാല്‍ പരിക്ക് ഗുരുതരമായില്ല. രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നും ഫാരിസ് പറഞ്ഞു.


Post a Comment

أحدث أقدم
Join Our Whats App Group