ബെംഗളുരു: കർണാടകയിലെ ഉജ്ജ്വല വിജയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തന മികവ് എടുത്തുകാട്ടി ഷാഫി പറമ്പിൽ എം എൽ എയുടെ കുറിപ്പ്. വെറുപ്പിന്‍റെ കമ്പോളമടപ്പിക്കുവാൻ കർണാടകയിൽ രാഹുൽ ഗാന്ധി നടന്ന് നീങ്ങിയത് 51 നിയോജക മണ്ഡലങ്ങളിലാണെന്നും പ്രചാരണ റാലികൾ നടത്തിയത് 22 മണ്ഡലങ്ങളിലാണെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി. 51 ൽ 38 മണ്ഡലങ്ങളിലും കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു. പ്രചാരണ റാലികൾ നടത്തിയ 22 മണ്ഡലങ്ങളിൽ 6 ലും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചുകയറിയെന്നും ഷാഫി വ്യക്തമാക്കി. കർണാടകയിൽ രാഹുൽ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുകയാണെന്നും സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ അയാൾ തന്നെയാണെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
ഷാഫിയുടെ കുറിപ്പ് പൂർണരൂപത്തിൽ
വെറുപ്പിന്‍റെ കമ്പോളമടപ്പിക്കുവാൻ അയാൾ നടന്ന് നീങ്ങിയ 51 നിയോജകമണ്ഡലങ്ങളിൽ 38ലും കോൺഗ്രസ് വിജയിക്കുന്നു.
അയാൾ പ്രചാരണ റാലികൾ നടത്തിയ 22 സീറ്റുകളിൽ 16 ലും കോൺഗ്രസ്സ് വെന്നിക്കൊടി പാറിക്കുന്നു.
കർണാടകയിൽ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുന്നു.
സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ പോരാടുവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ അയാൾ തന്നെ...
إرسال تعليق