Join News @ Iritty Whats App Group

തൂങ്ങിമരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞു, കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് 49കാരന്‍


ആര്യനാട്: തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെടുത്തിയ മരപ്പണിക്കാരനായ മധ്യവയസ്കന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആര്യനാട് വണ്ടയ്ക്കല്‍ തടത്തരികത്ത് പി സുരേഷ് എന്ന 49കാരനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു ആത്മഹത്യ. വീട്ടിലെ മുറിയുടെ ജനലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ച സുരേഷിനെ ബന്ധുക്കള്‍ മുണ്ട് അറുത്ത് നിലത്ത് ഇറക്കുകയായിരുന്നു. സുരേഷിന്‍റെ അമ്മയും സഹോദരിയുമായിരുന്നു മുണ്ട് അറുത്തത്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെ ഇയാള്‍ അടുക്കളയില്‍ കയറി കഴുത്ത് അറുക്കുകയായിരുന്നു. മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വയനാട്ടില്‍ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ശാലിനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവ് ബാലനെ കഴിഞ്ഞ ഇരുപത്തിയാറാം തീയതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയെ ആക്രമിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 

ശാലിനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബാലനെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബാലനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ശാലിനിയുടെ മരണം. 

ജോലിക്ക് പോയി, തിരികെ എത്തിയില്ല; ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

Post a Comment

أحدث أقدم
Join Our Whats App Group