ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പൂർത്തീകരിച്ച 34 വീടുകളുടെ താക്കോൽദാനവും കുടുംബ സംഗമവും നടത്തി. 34 വീടുകളുടെ ഗുണഭോക്താക്കൾക്കും ഓർമ്മ മരം എന്ന പേരിൽ തേൻവിരക്ക പ്ലാവിൻതൈ വിതരണവും നടത്തി. പി എം എ വൈ ധനസഹായവും സുമനസുകളുടെ സഹായവും കൊണ്ടാണ് വീട് പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്റെ അധ്യക്ഷതയിൽ സണ്ണിജോസഫ് എം എൽ എ വീടുകളുടെ താക്കേൽദാനം നിർവ്വഹിച്ചു. പ്രൊജക്ട് ഡയരക്ടർ റ്റൈനി സൂസൻ ജോൺ ഉപഹാര സമർപ്പണം നടത്തി. വൈസ്.പ്രസിഡന്റ് നാജിദ സാദിഖ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ സി. ഷിജു, ഷിജി നടുപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, കെ.വി. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ. ഹമീദ്, മേരി റെജി, വി. ശോഭ, പി. സനീഷ്, ജോളി ജോൺ, എം. സുസ്മിത, കെ.എൻ. പത്മാവതി, കെ.സി. രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രഹാം തോമസ്, ടി.വി. രഘുവരൻ എന്നിവർ സംസാരിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പൂർത്തിയാക്കിയ 34 വീടുകളുടെ താക്കോൽ ദാനം നടത്തി
News@Iritty
0
إرسال تعليق