തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ പുറത്തു വന്നത് മുതൽ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും ചൂടുപിടിക്കുന്നതിനിടയിൽ സിനിമയിലെ അവകാശവാദം തിരുത്തി നിർമാതാക്കൾ. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന ഭാഗം മൂന്നുപേർ എന്നാക്കി. സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിന്റെ പുതിയ ഡിസ്ക്രിപ്ഷൻ.
വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി ( Age-restricted video) നിശ്ചയിച്ചിട്ടുണ്ട്.
إرسال تعليق