മലപ്പുറം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. 35ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് പേരെ രക്ഷപ്പെടുത്തി.
ബോട്ട് തലകീഴായി മറിഞ്ഞതിനാൽ അടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.
إرسال تعليق