മട്ടന്നൂര്‍ നഗരസഭയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ പുതുക്കി നല്‍കുന്നതിനായി ഇരിട്ടി തലശ്ശേരി ആര്‍.ടി.ഒ. അധികൃതരും നഗരസഭ അധികൃതരും ഓട്ടോ തൊഴിലാളി പ്രതിനിധികളും ചേര്‍ന്ന് നടത്തുന്ന പരിശോധന മെയ് 3,4,10 തീയതികളില്‍ നടക്കും.
മെയ് 3ന് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശോധനയില്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, മരുതായി റോഡ്, വായന്തോട, ആശ്രയ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ ഉടമകളാണ് പങ്കെടുക്കേണ്ടത്.
നഗരസഭയിലെ മറ്റ് പ്രദേശങ്ങളിലെ ഇരിട്ടി ആര്‍.ടി.ഒ വിന് കീഴിലുള്ള വാഹനങ്ങള്‍ മെയ് 4ന് ഹാജരാകണം. തലശ്ശേരി ആര്‍.ടി.ഒ വിന് കീഴിലുള്ള ഓട്ടോറിക്ഷ ഉടമകള്‍ മെയ് 10 ന് ഉരുവച്ചാല്‍ ടാക്‌സി സ്റ്റാന്റില്‍ പരിശോധനക്ക് ഹാജരാകണം.
إرسال تعليق