ദില്ലി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് അല്‍പം മുമ്പാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്നാണ് ആര്‍ ബി ഐ അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ആര്‍ ബി ഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ആര്‍ ബി ആയുടെ തീരുമാനം പുറത്തുവന്നതോടെ കയ്യിലുള്ള 2000 രൂപയുടെനോട്ട് ചെയ്യണമെന്ന ആശങ്ക പലരിലും ഉയര്‍ന്നിട്ടുണ്ട്. നിങ്ങളുടെ പക്കല്‍ 2000 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍, ആര്‍ ബി ഐ അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങള്‍ക്ക് അത് മാറ്റാവുന്നതാണ്. ഒരു ദിവസം 20,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും.
വെള്ളിയാഴ്ച, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. ആര്‍ ബി ഐയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് ആര്‍ ബി ഐ അറിയിച്ചു. 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെന്‍ഡര്‍ പദവി പിന്‍വലിച്ചതിന് ശേഷാണ് ആര്‍ ബി ഐ 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിച്ചത്.
സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുന്നതിനാണ് 1934 ലെ ആര്‍ബിഐ ആക്ട് സെക്ഷന്‍ 24(1) പ്രകാരം 2016 നവംബറില്‍ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്.
2000 രൂപ നോട്ടുകള്‍ എങ്ങനെ മാറ്റാം?
2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപമോ അല്ലെങ്കില്‍ മാറ്റാനുള്ള സൗകര്യം നല്‍കണമെന്ന് ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ക്ക് തങ്ങളുടെ ബാങ്കുകളില്‍ ചെന്ന് 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ, അല്ലെങ്കില്‍ മാറ്റിയെടുക്കാനോ ഉള്ള അവസരമുണ്ടാകും.
إرسال تعليق