Join News @ Iritty Whats App Group

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം; അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ 1930 വിളിക്കണമെന്ന് കേരള പോലീസ്




ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ   ജാഗ്രതവേണമെന്ന് കേരള പോലീസ്.
അഥവാ പെട്ട് പോയെന്ന്  ഉറപ്പായാൽ അപ്പൊ തന്നെ 1930 വിളിക്കണമെന്ന് കേരള പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ   ജാഗ്രതയുള്ളവരായിരിക്കണം
അഥവാ പെട്ട് പോയെന്ന്  ഉറപ്പായാൽ അപ്പൊ തന്നെ വിളിക്കണേ  !! 1930
വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930.

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group