ബംഗലുരു: നഗരത്തിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന ഓടവെള്ളത്തില്‍ വീണ യുവാവിന്റെ മൃതദേഹം കിട്ടിയത് 12 കിലോമീറ്റര്‍ അകലെ നിന്നും. ലോകേഷ് എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച വൈകുന്നേരം ബംഗലുരുവിലെ കെ.പി. അഗ്രഹാരത്തില്‍ വെച്ചാണ് യുവാവ് ഒഴുക്കില്‍ പെട്ടത്. മൃതദേഹം ബ്യാതരായനപുരയിലാണ് കണ്ടെത്തിയത്.
വെള്ളത്തിന്റെ അളവ് അറിയാനായി ലോകേഷ് എടുത്തു ചാടിയപ്പോഴായിരുന്നു അപകടം. ഇദ്ദേഹത്തെ സമീപത്തുള്ളവര്‍ വിലക്കിയെങ്കിലും അതിനെ അവഗണിച്ചായിരുന്നു വെള്ളത്തിലിറങ്ങിയത്. എന്നാല്‍ പെട്ടന്ന് അതിശക്തമായി കുത്തിയൊഴുക്ക് ഉണ്ടാകുകയും ലോകേഷ് ഒഴുക്കില്‍പെട്ടു പോകുകയുമായിരുന്നു. മൃതദേഹം വടക്കന്‍ ബംഗലുരുവിലെ ബ്യാതരായണപുരിയില്‍ നിന്നും കണ്ടെത്തുകയും ആയിരുന്നു. മൃതദേഹം പിന്നീട് വിക്‌ടോറിയ ഹോസ്പിറ്റിലില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. കെ.പി. അഗര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബംഗലുരുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ മരണമാണ് ഇത്. നേരത്തേ കെ.ആര്‍. സര്‍ക്കിളില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ കാറില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. കഴുത്തോളം വെള്ളത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയാണ് ഐടി ജീവനക്കാരിയായ ഭാനുരേഖയ്ക്ക് ജീവന്‍ നഷ്ടമായത്. കാറിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും ഭാനുരേഖയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കടുത്തമഴയില്‍ കാറില്‍ നഗരം കാണാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Ads by Google
إرسال تعليق