സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി AIMIM നേതാവ് അസദുദ്ദീന്‍ ഒവൈസി. ‘രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ? ‘ എന്ന് ഒവൈസി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ് രാജിലെ ചില ഇടങ്ങളിലെ ഇന്‍റര്‍നെറ്റ് ബന്ധം താല്‍കാലികമായി വിച്ഛേദിച്ചു. കസ്റ്റഡിയിലിരിക്കെ പ്രതികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Hyderabad | This was a ‘cold-blooded’ murder. This incident raises a big question about law and order. After this will the public have any faith in the constitution and Law & order of the country? : AIMIM chief Owaisi on Mafia-turned-politician Atiq Ahmed and his brother Ashraf… pic.twitter.com/uUZpT0DiY9
— ANI (@ANI) April 16, 2023
ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു .പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് വിവരം.
إرسال تعليق