തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്. ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക.
ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാകും പിഴ ഈടാക്കുക. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
കാറിന്റെ മുൻവശത്ത് സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര നടത്തിയാലും പിഴ ഈടാക്കും. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങളെന്നും കമ്മീഷണർ വ്യക്തമാക്കി. രത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ നാളെ മുതാലാണ് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചു തുടങ്ങുക. 726 എഐ ക്യാമറകളിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്.
സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാൻ 18 ക്യാമറകളാണുള്ളത്. അനധികൃത പാർക്കിങ്ങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം അമിത ശബ്ദം എന്നിവയും ക്യാമറ കണ്ടെത്തും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.
പിഴത്തുക ഈടാക്കുക ഇങ്ങനെ
അനധികൃത പാര്‍ക്കിംഗ്: 250
ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500 രൂപ
പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500
സീറ്റ്‌ബെല്‍റ്റില്ലാതെയുള്ള യാത്ര: 500
ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതലുള്ളവരുടെ യാത്ര: 1000
അമിതവേഗത: 1500
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ സംസാരം: 2000
إرسال تعليق