കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്രധാനമന്ത്രിയുടെ സന്ദർശനം: പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച, വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നു
إرسال تعليق