തിരുവനന്തപുരം: സാധാരണ കാമറ വെക്കുന്നത് കള്ളനെ പിടിക്കാനാണ്. ഇവിടെ കാമറ വച്ചിട്ട് മോഷ്ടിക്കുകയാണ്. എഐ കാമറ വിവാദത്തില്‍ ജുഡീഷൽ അന്വേഷണം ആവശ്യപ്പെടും. നാളെ യുഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ടെന്ന് കെ മുരളീധരൻ
വന്ദേഭാരത് ട്രെയിനിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് കെ. മുരളീധരൻ എംപി. എന്നാൽ സംഭവത്തിൽ ശ്രീകണ്ഠന് പങ്കില്ലെന്നും പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസിന് തലശേരിയിൽ സ്റ്റോപ്പ് വേണം. കൂര്‍ഗിലേക്ക് കൂടി എത്താനുളള എല്ലാ സൗകര്യവും നോക്കിയിട്ടാണ് തലശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകുന്നുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
സാധാരണ കാമറ വെക്കുന്നത് കള്ളനെ പിടിക്കാനാണ്. ഇവിടെ കാമറ വച്ചിട്ട് മോഷ്ടിക്കുകയാണ് ചെയ്യുന്നത്. കെല്‍ട്രോണിന് എന്തിനാണ് കരാര്‍ നല്‍കിയത്. കെല്‍ട്രോണിന്റെ പല വര്‍ക്കിനും ഗുണമില്ല. ടെന്‍ഡര്‍ മറിച്ചുകൊടുക്കുക എന്നത് കെല്‍ട്രോണിന് പതിവാണ്.
ഈ സ്ഥാപനം കേരളത്തിലെ വെള്ളാനയായി മാറിയിരിക്കുകയാണ്. എല്ലാത്തിന്റെയും കോണ്‍ട്രാക്ട് വാങ്ങി സബ് കോണ്‍ട്രാക്ട് കൊടുക്കുക. ഹൈ മാസ്റ്റ് ലൈറ്റില്‍ പോലും ഇതാണ് നടത്തിയതെന്നും കെ. മുരളീധരൻ വിമർശിച്ചു.
إرسال تعليق