Join News @ Iritty Whats App Group

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് വീണു; ട്രാക്കിനടുത്ത് മൂത്രമൊഴിക്കുകയായിരുന്നയാള്‍‌ മരിച്ചു

അൽവാർ: വന്ദേഭാരത് ഇടിച്ചതെറിപ്പിച്ച പശു ദേഹത്ത് പതിച്ച് ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന 23കാരൻ‌ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. റെയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ പശു ശിവദയാലിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ശിവദയാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

വന്ദേ ഭാരത് ട്രെയിനുകൾ റയിൽവേ ട്രാക്കുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതൽ ഗുജറാത്ത് വരെയുള്ള റൂട്ടിൽ ഇത്തരത്തിലുള്ള ധാരാളം അപകടങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഓടുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഗുജറാത്തില്‍ വച്ച് കാളയുമായി കൂട്ടിയിടിച്ച് മുൻഭാഗം തകർന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group