Join News @ Iritty Whats App Group

പ്രണയത്തില്‍നിന്ന്‌ പിന്മാറാത്തതിന്റെ പേരില്‍ കോളജ്‌ വിദ്യാര്‍ഥിനിയും ഗുണ്ടകളും ചേര്‍ന്നു യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്‌മി പ്രിയ പിടിയില്‍


വര്‍ക്കല: പ്രണയത്തില്‍നിന്ന്‌ പിന്മാറാത്തതിന്റെ പേരില്‍ കോളജ്‌ വിദ്യാര്‍ഥിനിയും ഗുണ്ടകളും ചേര്‍ന്നു യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട്‌ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍.
വര്‍ക്കല സ്വദേശിയും ബി.സി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ലക്ഷ്‌മി പ്രിയയാണ്‌ അറസ്‌റ്റിലായത്‌. ഇവരടക്കം ഏഴു പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.
സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമലിനെ അയിരൂര്‍ പോലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.കഴിഞ്ഞ അഞ്ചിനാണു യുവാവിനു മര്‍ദനമേറ്റത്‌. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: " വര്‍ക്കല സ്വദേശിയായ ലക്ഷ്‌മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്‌മി പ്രിയ എറണാകുളത്ത്‌ ബി.സി.എയ്‌ക്ക്‌ പഠിക്കാന്‍ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പല തവണ പറഞ്ഞിട്ടും യുവാവ്‌ പ്രണയത്തില്‍ നിന്ന്‌ പിന്മാറിയില്ല. ഒടുവില്‍ ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ച്‌ ലക്ഷ്‌മി പ്രിയ തന്ത്രപൂര്‍വം യുവാവിനെ വീട്ടില്‍ നിന്ന്‌ വിളിച്ച്‌ വരുത്തി.
പിന്നീട്‌ കാറില്‍ വച്ച്‌ ഗുണ്ടകളുടെ സഹായത്തോടെ മര്‍ദിച്ചു. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5,500 രൂപയും ഐ ഫോണ്‍ വാച്ചും കവര്‍ന്നു. കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തി.
എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെ എത്തിച്ച ലക്ഷ്‌മി പ്രിയയും പുതിയ കാമുകനുള്‍പ്പെട്ട സംഘവും കെട്ടിയിട്ട്‌ നഗ്‌നനാക്കി മര്‍ദിച്ചു. യുവാവിന്റെ ഐഫോണില്‍ ലക്ഷ്‌മി പ്രിയ ദൃശ്യങ്ങള്‍ പകര്‍ത്തി.
ദൃശ്യങ്ങള്‍ പ്രതികള്‍ക്ക്‌ അയച്ച ശേഷം നീക്കം ചെയ്‌തു. പ്രണയത്തില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ നാക്കില്‍ വച്ച്‌ ഷോക്കടിപ്പിച്ചെന്നും കഞ്ചാവ്‌ വലിപ്പിച്ചെന്നും പരാതിയിലുണ്ട്‌. മര്‍ദനത്തിന്‌ ശേഷം യുവാവിനെ വൈറ്റിലയില്‍ ഉപേക്ഷിച്ചു സംഘം കടന്നു."
എറണാകുളത്ത്‌ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചു. ഒളിവിലുള്ള മറ്റ്‌ പ്രതികള്‍ക്കായി അനേ്വഷണം ഊര്‍ജിതമാക്കിയെന്ന്‌ പോലീസ്‌ അറിയിച്ചു. പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത്‌ എന്നതിലും അനേ്വഷണമുണ്ടാകും.

"കേസ്‌ പിന്‍വലിച്ചാല്‍ 10 ലക്ഷം നല്‍കാമെന്നു പറഞ്ഞു"

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി ലക്ഷ്‌മി പ്രിയയുടെ കുടുംബം ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചെന്ന്‌ ആരോപണം.
ലക്ഷ്‌മി പ്രിയ അറസ്‌റ്റിലായതിന്‌ പിന്നാലെ അവരുടെ പിതാവ്‌ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിന്‌ശ്രമിക്കുകയായിരുന്നെന്നു മര്‍ദനമേറ്റ യുവാവിന്റെ പിതാവ്‌ മാധ്യമങ്ങളോടു പറഞ്ഞു. കേസ്‌ പിന്‍വലിച്ചാല്‍ പത്ത്‌ ലക്ഷം രൂപ നല്‍കാമെന്ന്‌ പറഞ്ഞെന്നും എന്നാല്‍, പ്രതികള്‍ ശിക്ഷിക്കപ്പെടും വരെ കേസുമായി മുന്നോട്ട്‌ പോകുമെന്നും യുവാവിന്റെ പിതാവ്‌ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group