തിരുവനന്തപുരം; കാട്ടാക്കടയില്‍ റേഷന്‍ കട ജീവനക്കാരിയെ മര്‍ദ്ദിച്ചതായി പരാതി. തേവന്‍കോട് എ ആര്‍ ഡി 188 റേഷന്‍ കട ജീവനക്കാരിയായ സുനിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരാതിയില്‍ വ്യക്തമാക്കുന്നത് ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സാധനം നല്‍കാത്തതിന്റെ പേരിലാണ് മര്‍ദ്ദനമെന്നാണ്. സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താവായ തേവന്‍കോട് സ്വദേശി ദീപുവാണ് മര്‍ദ്ദിച്ചത്.
ജാതീയ അധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിനു ശേഷം വീണ്ടും കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയിലെത്തിയ ദീപുവിനോട് ഇ പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് സാധാനങ്ങല്‍ നല്‍കാനായി കഴിയില്ലെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് ദീപു പ്രകോപിതനാവുകയും സുനിതയുടെ മുഖത്തടിക്കുകയുമായിരുന്നു.അടിയില്‍ സുനിത ബോധരഹിതയാവുകയും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിനു ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത റേഷന്‍ വ്യാപാരി കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് കാട്ടാക്കട താലൂക്കിലെ റേഷന്‍ കടകള്‍ അടച്ച് പൂട്ടി പ്രതിഷേധിക്കും. സെര്‍വര്‍ സംവിധാനം ഫെബ്രുവരി മാസത്തില്‍ തകരാറിലായതോടെയാണ് ഇ പോസ് സംവിധാനം താറുമാറായത്. പ്രശ്‌നങ്ങള്‍ക്ക് കാരണം തിരുവനന്തപുരത്തെ സെര്‍വറിലുണ്ടായ തകരാറാണെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Ads by Google
إرسال تعليق