ദില്ലി: ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇതിന് സംരക്ഷണം നൽകുന്നവർക്കെതിരെയും കർശന നടപടി വേണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
അതേസമയം, ആതീഖിൻ്റെയും സഹോദരൻ്റെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘമായിരിക്കും. സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുൺ മൗര്യ ഹമീർ പൂർ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെടുന്നത്.
إرسال تعليق