Join News @ Iritty Whats App Group

എലത്തൂർ ട്രെയിൻ തീവയ്പ്പ്: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി


എലത്തൂർ ട്രെയിൻ തീവയ്പ്പിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ, സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനുകളിൽ സുരക്ഷ കുട്ടി. കൂടുതൽ യാത്രക്കാർ എത്തുന്ന സമയങ്ങളിൽ കർശന പരിശോധനയും റെയിൽവേ പോലീസ് ആരംഭിച്ചു. 

എലത്തൂർ ട്രെയിൻ തീവയ്പ്പിനു പിന്നാലെ ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനുകളിൽ സുരക്ഷ കുട്ടിയത്. കൂടുതൽ യാത്രക്കാർ എത്തുന്ന സമയങ്ങളിൽ പരിശോധന കർശനമാക്കി. പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിച്ചിട്ടാണ് കടത്തിവിടുന്നത്. ഇന്നലെ ആരംഭിച്ച പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആർ.പി.എഫും ജി.ആർ.പിയും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.

ഡോഗ് സ്‌ക്വാഡും ബോംബ് സ്ക്വഡിനെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതേ സമയം ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. തെറ്റിദ്ധാരണയും മതസ്പർദ്ധയുണ്ടാക്കുന്നതുമായ പ്രചാരണം ശ്രദ്ധയിൽപെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പ്.

Post a Comment

أحدث أقدم
Join Our Whats App Group