Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ കൈവരികളിൽ സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കാൻ ശ്രമം കർശന നടപടിയുമായി നഗരസഭ.

ഇരിട്ടി ടൗണിൽ കൈവരികളിൽ സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കാൻ ശ്രമം 
കർശന നടപടിയുമായി നഗരസഭ.



ഇരിട്ടി: ഇരിട്ടി ടൗണിൽ കൈവരികളിൽ സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. 5 ലക്ഷം രൂപ ചിലവഴിച്ചാണ് ടൗണിലെ നടപ്പാതയുടെ കൈവരികളിൽ രണ്ടാഴ്ചമുമ്പ് പൂച്ചെടികൾ സ്ഥാപിച്ചത്. വ്യാപാരികളുടെതുൾപ്പെടെയുള്ള സഹായത്തോടെയാണ് ചെടികൾക്ക് വെള്ളം നനക്കലടക്കമുള്ള സംരക്ഷണം ഒരുക്കിയിരുന്നത്. ചെടികൾ സ്ഥാപിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ ചെടികൾ നശിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നത്. മേലേ സ്റ്റാൻഡിൽ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ച ചെടിയിൽ ഉപ്പ് വിതറിയാണ് ചെടികൾ നശിപ്പിക്കുവാനുള്ള ശ്രമം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു വരികയാണ്. ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി എല്ലാവരും ഒറ്റക്കെട്ടായി അഭിമാനപൂർവ്വം നോക്കിക്കാണുന്ന പദ്ധതിയാണ് ഇത്. ചെടികൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനെതിരെ നഗരസഭ അധികൃതർ ശക്തമായ നടപടികക്ക് ഒരുങ്ങുകയാണ്. ചെടികൾ നശിപ്പിക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിലോ നഗരസഭാ അധികൃതരെയോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group