കണ്ണൂരിലെ മുസ്‍ലിം വിവാഹ വീടുകളില്‍ ഭക്ഷണം നല്‍കുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന വിവേചനത്തെക്കുറിച്ച് നടി നിഖില വിമല്‍ നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് കണ്ണൂരിലെ മുസ്‍ലിം വിവാഹങ്ങള്‍ക്ക് പോയിട്ടുണ്ടെന്നും അവിടെ സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തിയത് അടുക്കള ഭാഗത്താണെന്നും ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നുമായിരുന്നു നിഖിലയുടെ അഭിപ്രായപ്രകടനം. നിഖിലയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി വാദഗതികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഗാനരചയിതാവ് മൃദുലാദേവി എസ്. കറിവേപ്പില പറിക്കാന്‍ പോലും ആര്‍ത്തവം തീരാനായി നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്ന് മൃദുല പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മൃദുലയുടെ പ്രതികരണം.
മൃദുലാദേവി എസ് പറയുന്നു
നേരെ ചൊവ്വേ കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകൾ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ??? 😂കണ്ണൂരിലെ അടുക്കളയൊഴിച്ചു ബാക്കി ഇന്ത്യയിൽ മുഴുവൻ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാൻ മേല 😜😜😜.
അല്ലയോ നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല. മുസ്ലിം സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകൾക്കില്ല എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ഹിന്ദു മതത്തിലുള്ള തരം തിരിച്ച അസമത്വം (ഗ്രേഡഡ് ഇൻ ഈക്വലിറ്റി ) ഇസ്ലാം മതത്തിലില്ല. ഇടതുപക്ഷക്കാരിക്കു ചുണയുണ്ടോ വാ തുറക്കാൻ.ഉണ്ടാവില്ല. വിക്ടിം ആകുവാൻ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ. 🙏🙏🙏. 🙏
അരീക്കോട് ആതിരയെ അച്ഛൻ കുത്തിക്കൊന്നത് അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചതിനല്ല പട്ടാളക്കാരനായിട്ടും പട്ടികജാതിക്കാരൻ വരൻ ആയി വന്നതുകൊണ്ടാണ്.തേങ്കുറുശ്ശി അനീഷിനെ ഭാര്യവീട്ടുകാർ കുത്തിക്കൊന്നത് അനീഷ് പട്ടികജാതിക്കാരൻ ആയതുകൊണ്ടാണ്.. സ്വന്തം പെണ്ണുങ്ങളുടെ വയറ്റിൽ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാൻ വേണ്ടി സ്വന്തം മക്കളെയോ,അവരുടെ ഭർത്താവിനെയോ തല്ലിക്കൊല്ലുന്ന അസമത്വം നിർത്തിയിട്ട് പോരേ അടുക്കളയിൽ ഇരിക്കുന്നവരെ അകത്തു കയറ്റേണ്ടത്.ജീവിച്ചിരുന്നാലല്ലേ അടുക്കളയിലോ,അകത്തോ ഇരിക്കുവാൻ കഴിയു.ആദ്യം അവരവരിടങ്ങളിലെ കോൽ എടുത്തിട്ട് പോരേ കണ്ണൂർ മുസ്ലിം സ്ത്രീകളുടെ കരട് എടുക്കേണ്ടത്.ഒരു പാർട്ടിയുടെ സപ്പോർട് ഉള്ളത് കൊണ്ട് വിളമ്പേണ്ടതല്ല "ഇന്റർ സെക്ഷണൽ ഫെമിനിസം " വിവേചനത്തിന്റെ വ്യത്യസ്തഅടരുകൾ എന്തെന്നറിയാത്തവർ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കും.. ഇന്റർസെക്ഷണൽ ഫെമിനിസം അതു സപ്പോർട് ചെയ്യില്ല. അതിന് മൾട്ടിപ്പിൽ റീസൺ ഉണ്ട്.🌹
إرسال تعليق