Join News @ Iritty Whats App Group

'മകന്റേതു തന്നെ'; തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ട ടീ ഷർട്ട് മകൻ്റേതെന്ന് സ്ഥീരികരിച്ച് ഷാറൂഖിൻ്റ പിതാവ്


ദില്ലി: ട്രെയിൻ തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ട ടീ ഷർട്ട് മകൻ്റേതെന്ന് സ്ഥീരികരിച്ച് ഷാറൂഖിൻ്റെ പിതാവ് ഫക്രൂദ്ദീൻ. ടീ ഷർട്ട് മകൻ വീട്ടിൽ ഉപയോഗിക്കുന്നതാണ്. തൻ്റെ കുടുംബം നോയിഡയിൽ നിന്ന് ഷഹീൻ ബാഗിൽ 15 വർഷമായി താമസിക്കുകയാണെന്നും ഫക്രൂദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ലെന്നും ഫക്രൂദ്ദീൻ പറഞ്ഞു. 

മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ല. താനും മകനും ആശാരിപ്പണി ചെയ്യുന്നവരാണ്. തനിക്കൊപ്പം തന്നെയാണ് ജോലി ചെയ്തിരുന്നത്. പൊലീസ് കാണിച്ച ഫോട്ടോ മകൻ്റെയാണ്. മകനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യും. വീട്ടിൽ നിന്നും പുസ്തകങ്ങൾ മറ്റും കൊണ്ടുപോയിരുന്നു. മകനെ കാണാതായത് മാർച്ച് 31നായിരുന്നു. പൊലീസിൽ പരാതി നൽകിയത് എപ്രിൽ രണ്ടിനാണെന്നും പിതാവ് പറഞ്ഞു. 

എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group