Join News @ Iritty Whats App Group

ഇരിട്ടി നഗരമദ്ധ്യത്തിൽ റോഡിലേക്ക് തള്ളി നല്ക്കുന്ന ഇരുമ്പുദണ്ഡ് അപകടഭീഷണി ഉയർത്തുന്നു

ഇരിട്ടി: നഗരമദ്ധ്യത്തിൽ റോഡിലേക്ക് തള്ളി നല്ക്കുന്ന ഇരുമ്പുദണ്ഡ് അപകടഭീഷണി ഉയർത്തുന്നു. ഇരിട്ടി പഴയ സ്റ്റാന്റിൽ നിന്നും പുതിയ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന തിരക്ക് കൂടിയ റോഡിന്റെ മദ്ധ്യത്തിലുള്ള ഡിവൈഡറിലാണ് അപകടഭീഷണിതീർത്ത് ഇരുമ്പുദണ്ഡ് റോഡിലേക്ക് തള്ളി നൽക്കുന്നത്. നേരത്തെ ദിശാസുചകബോർഡ് സ്ഥാപിച്ച ഇരുമ്പുദണ്ഡ് വാഹനമിടിച്ചതിനെത്തുടർന്ന് ഒടിഞ്ഞ് റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്. മാസങ്ങളായി വാഹനങ്ങൾക്കും ജനങ്ങൾക്കും അപകട ഭീഷണി തീർത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന ഈ ഇരുമ്പു തൂൺ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നത് അധികൃതരുടെ അനാസ്ഥയാണ് കാണിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതു കാണാതെ പോവുകായാണ്. 
നിരന്തരം ഇടതടവില്ലാതെ വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ഇരു ചക്ര വാഹനങ്ങൾക്കും മറ്റ് ചെറിയ വാഹനങ്ങൾക്കുമാണ് ഇത് ഏറെ ഭീഷണി ഉയർത്തുന്നത്. ഏതു കാര്യത്തിലും,എന്നപോലെ അപകടം സംഭവിച്ചിട്ട് പ്രതികരിക്കാം എന്ന മനോഭാവത്തിലാണ് അധികൃതർ. അധികൃതരുടെ അനാസ്ഥ ചൂണ്ടികാണിക്കുന്നതിൽ പ്രാദേശിക ഭരണ നേതൃത്വവും അലംഭാവം കാണിക്കുകയാണ്. നഗരത്തിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ അത് സ്ഥാപിച്ചത് മുതൽ കണ്ണടച്ചിരിക്കുകയാണ്. പാലത്തിനു സമീപം ഇത്തരം വിളക്കുകാലുകൾ ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വീണു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇവ ഇവിടെ നിന്നും എടുത്തു മാറ്റാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. വിളക്കു കാലുകളിൽ നിന്നും സോളാർ പാനലുകളിലെ ബാറ്ററികൾ അടർന്നുവീണിട്ട് മാസങ്ങളായി. ഇവ മാറ്റാൻ താലൂക്ക് വികസന സമിതിയിൽ പല പ്രാവശ്യം ആവശ്യമുയർന്നിട്ടും ബന്ധപ്പെട്ടവർ ഇതിന് ഒരു വിലയും കല്പ്പിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

Post a Comment

أحدث أقدم
Join Our Whats App Group