മട്ടന്നൂര്‍: കൂടാളി കോയ്യോടന്‍ ചാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പൂവ്വത്തൂര്‍ സ്വദേശി അഖിലേഷിനാണ് പരിക്കേറ്റത്. അഖിലേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചാലോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം റോഡരികിലെ കരിമ്ബിന്‍ ജ്യൂസ് കടയിലും തട്ടി സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
News@Iritty
0
إرسال تعليق