വിവാദമായ കക്കുകളി നാടകത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി താമരശേരി രൂപത . കോഴിക്കോട് എടച്ചേരിയിലാണ് താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയേലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ബിമൽ സാംസ്കാരിക ഗ്രാമമാണ് നാടകം സംഘടിപ്പിച്ചത്. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് നാടകത്തിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തുവന്നിരുന്നു.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കക്കുകളി നാടകം എന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. എടച്ചേരിയിലെ ബിമൽ സാംസ്കാരിക ഗ്രാമമാണ് നാടകം സംഘടിപ്പിച്ചത്. കന്യാസ്ത്രീകൾ ഉൾപ്പെട്ടെ നൂറോളം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള വൻ പോലീസ് സന്നാഹം സ്ഥലത്ത് കാവലുണ്ടായിരുന്നു. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയേൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പ്രതിഷേധിക്കുന്നവരുടെ അവകാശത്തെ നിഷേധിക്കുന്നില്ലെന്നും നാടകത്തിലെ വിഷയത്തെ വസ്തുനിഷ്ടമായി മനസിലാക്കണമെന്നുമാണ് തങ്ങൾ പറയുന്ന ന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. കനത്ത മഴയിലും പ്രതിഷേധം രണ്ട് മണിക്കൂറോളം തുടർന്നു. മഴയിൽ നാടകവും ഏറെ നേരം തടസ്സപ്പെട്ടു.
إرسال تعليق