കണ്ണൂർ : കണ്ണൂരിൽ നിന്നും കാണാതായ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി പി ലിനീഷിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ മംഗലാപുരത്ത് നിന്നാണ് ലിനീഷിനെ പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു ലിനീഷ്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം. വിവരമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്.
തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ
News@Iritty
0
إرسال تعليق