കോഴിക്കോട് : എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നലെ പ്രതി രത്നഗിരിയിൽ ഉണ്ടന്ന ഇന്റലിജൻസ് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പൊലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടർന്ന് രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടുന്നത്. ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽ തീ വെപ്പ് നടത്തി നാലാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
إرسال تعليق