ചിന്നക്കനാലില്‍ നിന്ന് കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുമളി മംഗളാദേവി ഗേറ്റിലൂടെ ആനയെ പ്രവേശിച്ചപ്പോഴാണ് സ്ഥലത്തെ ആദിവാസി സമൂഹം ആനയ്ക്ക് വേണ്ടി പൂജ നടത്തിയത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കൊടി ഭാഗത്ത് ഉൾവനത്തിലാണ് തുറന്നുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു അറിയിച്ചു. ആന പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق