ന്യുഡൽഹി: ഡൽഹി കോർപറേഷനിലെ മേയർ, ഡെപ്യുട്ടി മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വിജയം. മേയർ സ്ഥാനത്തേക്ക് ഷെല്ലി ഒബ്‌റോയിയും ഡെപ്യൂട്ടി മേയർ ആയി ആലി മുഹമ്മദും ഏപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു.
മേയർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്ന ശിഖ റായയും ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന സോണി പാണ്ഡെയും സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു.
ഒന്നര പതിറ്റാണ്ട് നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് ഡിഎംസി ഭരണം എഎപി പിടിച്ചെടുത്തത്.
إرسال تعليق