കണ്ണൂര്‍: കസറ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സേറ്റഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പോലീസ് സേറ്റഷനില്‍ എസ്എച്ച്ഒ സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസറ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സേറ്റഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ തളളി നിലത്തിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്എച്ചഒയ്‌ക്കെതിരെ തലശ്ശേരി എഎസ്പിക്ക് തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയതായി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പോലീസ് കസറ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ തന്നെ കസറ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസറ്റഡിയിലെടുത്തത് സേറ്റഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സേറ്റഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സേറ്റഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നും പരാതിയില്‍ പറയുന്നു.
തന്റെ അമ്മയെ തളളി നിലത്തിട്ടതായും അനില്‍കുമാര്‍ ആരോപിക്കുന്നു. സേറ്റഷനില്‍ നിന്ന് പുറത്തേയക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
إرسال تعليق