Join News @ Iritty Whats App Group

എലത്തൂർ അക്രമം: 'ജനറൽ കമ്പർട്ട്മെന്റിൽ നിന്ന് റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും'


മലപ്പുറം : എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group