ചരിത്രത്തില്‍ ആദ്യമായി കോട്ടയം പാലാ മുന്‍സിപ്പാലിറ്റിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കമുള്ള നിരവധി മുസ്ലീം മത വിശ്വാസികള്‍ ഉപാസാന ആശുപത്രി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹില്‍ പങ്കെടുത്തു.
മുസ്ലീം മതവിശ്വാസികള്‍ താരതമ്യേന കുറവായ പാലായില്‍ നടന്ന ഈദ് ഗാഹ് കാണാന്‍ നിരവധി പേരാണ് എത്തിയത്. 7.45 ന് തുടങ്ങിയ പ്രാർത്ഥനാ ചടങ്ങുകൾ 8.30 ന് അവസാനിച്ചു . തുടര്‍ന്ന് മധുരം വിതരണം ശേഷിച്ചും പരസ്പരം ആശ്ലേഷിച്ചും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആശംസിച്ചു.
إرسال تعليق