Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പുതിയ വാര്‍ഡ് ഇന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും



കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ പുതിയ വാഡിന്റെ ഉദ്‌ഘാടനം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

എമര്‍ജന്‍സി കോവിഡ് ചികിത്സയുടെ ഭാഗമായി 5 ബെഡുള്ള ഐസിയു, ശിശുരോഗ ചികിത്സയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 42 കിടക്കകളോടുകൂടിയ പീഡിയ കെയര്‍ സെന്റര്‍ , സ്ത്രീകള്‍ക്കായുള്ള പ്രത്യേക വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.90 കോടി രൂപയും എന്‍.എച്ച്‌.എം നല്‍കിയ 84.54 ലക്ഷം രൂപയും കൂടി ചിലവഴിച്ചാണ് പുതിയ വാർഡും ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങളും സഞ്ജമാക്കിയത്. ഉല്‍ഘാടന ചടങ്ങില്‍ സ്ഥലം എം.എല്‍.എ.കൂടിയായ രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷതയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ സ്വാഗതവും ആശംസിക്കും.

Post a Comment

أحدث أقدم
Join Our Whats App Group