Join News @ Iritty Whats App Group

ഇരിട്ടിയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നും ബെന്‍സ് കാര്‍ കവര്‍ന്ന സംഭവം;പ്രതിയെ തിരിച്ചറിഞ്ഞു


ഇരിട്ടി: സര്‍വീസ് സ്റ്റേഷനില്‍ നിന്നും ബെന്‍സ് കാര്‍ കവര്‍ന്ന പ്രതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ വാഹന മോഷ്ടാവായ ആലപ്പുഴ സ്വദേശി സന്തോഷ് പാലക്കലാണ് മോഷ്ടാവെന്ന് പോലീസ് പറഞ്ഞു.

സര്‍വീസ് സെന്‍ററില്‍ നിന്നും വിരലയടയാള വിദഗ്ദ്ധര്‍ ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസിന്‍റെ പട്ടികയിലെ സ്ഥിരം കുറ്റവാളികളുടെ വിരലടയാങ്ങളുമായി ഒത്തു നോക്കിയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു സര്‍വീസ് സെന്‍ററില്‍ നിന്നും കാര്‍ മോഷ്ടിച്ചത്. കാര്‍ പിന്നീട് കോയന്പത്തൂരിനടുത്ത പല്ലടം എന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 
പോലീസ് പിന്തുടരുന്നുണ്ട‌െന്ന സംശയത്തെ തുടര്‍ന്ന് മോഷ്ടാവ് കാര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതാകുമെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തും പുറത്തും ഇയാള്‍ക്കെതിരേ നിരവധി വാഹന കേസുകളുണ്ട്. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group