ഇരിട്ടി: സര്‍വീസ് സ്റ്റേഷനില്‍ നിന്നും ബെന്‍സ് കാര്‍ കവര്‍ന്ന പ്രതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ വാഹന മോഷ്ടാവായ ആലപ്പുഴ സ്വദേശി സന്തോഷ് പാലക്കലാണ് മോഷ്ടാവെന്ന് പോലീസ് പറഞ്ഞു.
പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മോഷ്ടാവ് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകുമെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തും പുറത്തും ഇയാള്‍ക്കെതിരേ നിരവധി വാഹന കേസുകളുണ്ട്. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Post a Comment