തിരുവനന്തപുരം: പെരുന്നാര്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറാണ് നിര്‍ദ്ദേശം നല്‍കിയത്. പെരുന്നാളിന് മുസ്ലീം വീടുകളില്‍ എത്തി ഈദ് മുബാറക് ആശംസകള്‍ നേരണമെന്നാണ് ഉത്തരവ്.
പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചതും പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുകളിലേക്കും പള്ളികളിലേക്കും സ്‌നേഹ യാത്ര നടത്തിയതും എല്ലാം വ്യക്തമാക്കിയിരുന്നു. 8 ലക്ഷത്തോളം കാര്‍ഡുകളാണ് കേരളത്തില്‍ മാത്രമായി സന്ദേശം എത്തിക്കാനായി തയ്യാറാക്കിയത്. ഇതിന് സമാനമായ രീതിയാവും പെരുന്നാളിനും നടപ്പിലാക്കാന്‍ പോകുന്നത്.
إرسال تعليق