Join News @ Iritty Whats App Group

ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

മലപ്പുറം: ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്ക്കാനാണ് നോട്ടിസ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടക്കൻ നിർദേശിച്ചിരിക്കുന്നത്.

കിട്ടിയ നോട്ടിസിൽ 2 പേർ ബൈക്കുമായി പോകുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്ക് വച്ച് ഹെൽമറ്റില്ലാതെ 2 പേർ ബൈക്കിൽ പോകുന്നതാണ് ചിത്രത്തിലുള്ളത്. മുഹമ്മദ് സാലിക്ക് ഈ നമ്പറിലുള്ളത് ഒരു കാറാണ്. ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസിൽ പറയുന്നത്.

എന്നാൽ മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടില്ല. ഒന്നുകില്‍ തന്റെ കാറിന്റെ അതേ നമ്പര്‍ മറ്റൊരാള്‍ക്കും അനുവദിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ കെ എല്‍ 55 വി 1610 എന്ന നമ്പറിന്റെ സ്ഥാനത്ത് കെ.എല്‍ 55 വി 1810 എന്നാണോ ഹെല്‍മിറ്റിടാതെ യാത്ര ചെയ്യുന്ന ബൈക്കിന്റെ നമ്പര്‍ എന്ന് സംശയിക്കുന്നു എന്നും സാലി പറയുന്നു. വകുപ്പിന്റെ ഓഫിസിലെത്തി കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുഹമ്മദ് സാലി

Post a Comment

أحدث أقدم
Join Our Whats App Group