തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത് ലോഡ് ഷെഡിങ്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചരത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കെ എസ് ഇ ബിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. കെ എസ് ഇ ബിയുടെ തീരുമാനം കൊടുംചൂടില്‍ ചുട്ടുപൊള്ളുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിരക്കിലേക്ക് ഉയർന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെ എസ് ഇ ബി അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് കടന്നത്. ഉപയോക്താക്കള്‍ വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കില്‍ സംസ്ഥാനം കൂടുതല്‍ സങ്കീർണ്ണമായ അവസ്ഥയിലേക്ക് പോവുമെന്നും കെ എസ് ഇ ബി അറിയിക്കുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഇതുവരേയുള്ളതിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ തന്നെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും ഉപയോഗവും റെക്കോർഡുകള്‍ ഭേദിച്ച് മുന്നോട്ട് പോവുകയാണ്.
വൈദ്യുതി ഉപയോഗം ഇനിയും കൂടിയാൽ നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്‌ക്കണം. ഉയർന്ന വില കൊടുത്താണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. സാധാരണ ഗതിയില്‍ പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതിക്ക് ഇന്നലെ നല്‍കിയത് 20 രൂപയാണ് വാങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു
إرسال تعليق