ഇന്ത്യൻ മുസ്ലീങ്ങൾ ബഹുമുഖ പ്രതിസന്ധികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ പരമാവധി യോജിപ്പിൻ്റെ മേഖലകൾ കണ്ടെത്തി ഐക്യപ്പെടാൻ അവസരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ജമാഅത്തെ ഇസ്ലാമി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, കെ എൻ എം, കെ എൻ എം മർകസുദ്ദഅവ എന്നീ വിഭാഗങ്ങളുടെ ഇരിക്കൂർ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി രൂപീകരിച്ചുവെന്നും സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ഇരിക്കൂർ ഡയനാമോസ് ഗ്രൗഡിൽ ഈദ് ഗാഹ് നടത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ ഇരിക്കൂറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.എ. അതാ ഉള്ളാഹ് ചെയർമാനും, കെ.എ. അബ്ദുൽ ഖാദർ കൺവീനറും, സി കെ മുനവ്വീർ ട്രഷററും, മുനീർ കൂരൻ കോ-ഓഡിനേറ്ററും ഉൾപ്പെടെ പന്ത്രണ്ട് അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്. സി.എ.സിദ്ദീഖ്, കെ.എ.മുജീബുല്ല, പി.പി. മുഹമ്മദ്, പി.സിദ്ദീഖ്, കെ.വി. ശാക്കിർ , എം.പി.നസീർ, പി.മുനീറുദ്ദീൻ, മൂസ കെ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഇരിക്കൂറിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ കെ.എ. അതാഉള്ള , സി.കെ. മുനവ്വീർ , മുനീർ കൂരൻ, കെ.എ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു
إرسال تعليق