Join News @ Iritty Whats App Group

കെ എസ് യു മാർച്ചിൽ സംഘർഷം, പൊലീസിന് നേരെ കല്ലേറ്, ജല പീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എൻസിആർടി പാഠപുസ്തകത്തിൽ കാവിവൽക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ KSU പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു.

Post a Comment

أحدث أقدم
Join Our Whats App Group