ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ നിര്‍ണായക നിയമനടപടികളിലേക്ക് രാഹുല്‍ ഗാന്ധി നീങ്ങുന്നു.മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലെ സൂറത്ത് സിജെഎം കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കും. നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കാത്തതിനെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടി ശക്തമാക്കാന്‍ കോണ്‍ഗ്രസും രാഹുലും തീരുമാനിച്ചത്..
മോദി പരാമര്‍ശത്തിലെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും,സൂറത്ത് കോടതിയില്‍ നേരിട്ട് ഹാജരാകും
News@Iritty
0
إرسال تعليق