ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഉന്നത പോലീസ് സംഘത്തിന്‍റെ നിര്‍ദേശാനുസരണം ബാരാപോള്‍ പദ്ധതി പ്രദേശത്ത് കെഎസ്‌ഇബി സുരക്ഷ ശക്തമാക്കി.
സുരക്ഷയുടെ ഭാഗമായി ഇവിടെ പുതുതായി എട്ട് നിരീക്ഷണ കാമറകള്‍ കൂടി സ്ഥാപിക്കും. ട്രഞ്ച് വിയര്‍ സൈറ്റില്‍ മൂന്നും ഫോര്‍വേ ടാങ്ക് പരിസരങ്ങളില്‍ രണ്ടും സോളാര്‍ പാനല്‍ ഭാഗങ്ങളില്‍ മൂന്നു കാമറകളുമാണ് സ്ഥാപിക്കുക. പവര്‍ഹൗസിലേക്കും ട്രഞ്ച് വിയര്‍ സൈറ്റിലേക്കും ഉള്ള സുരക്ഷാവേലികള്‍ ശക്തിപ്പെടുത്തും. പദ്ധതി പ്രദേശങ്ങളിലൂടെയുള്ള നടപ്പുവഴികള്‍ പൂര്‍ണമായും അടയ്ക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് കൃത്യമായ പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. വഴിവിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സുരക്ഷാ ചുമതലയ്ക്കായി കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും കെഎസ്‌ഇബി തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق